ജോലിയ്ക്ക് വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചു, പലരും കളിയാക്കി !
ഒരുപാട് ആരാധകരുള്ള പ്രമുഖ ഹാസ്യതാരമാണ് ഭാരതി സിങ്ങ്. ഇപ്പോളിതാ താരം ചില വെളിപ്പെടുത്തലുകൾ നടത്തിരിക്കുകയാണ്. പ്രസവം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ ജോലിയ്ക്ക് പോയപ്പോൾ പരിഹാസം നേരിടേണ്ടി വന്നുവെന്നും നടി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.ഒരു കുഞ്ഞു ഉണ്ടായാൽ വീട്ടിൽ മാത്രമായി ഒതുങ്ങണമെന്ന് പറയുന്നത് ശരിയല്ലെന്ന് നടി പറയുന്നു. എനിക്ക് എന്റേതായ ജോലി തിരക്കുകളുണ്ട്. ഒരു കുഞ്ഞിന് ജന്മം നൽകിയാൽ പിന്നെ ജോലിയൊന്നും ചെയ്യരുതെന്ന് പറയുന്ന മനോഭാവം അത്ര ശരിയല്ലെന്നാണ് ഭാരതി പറയുന്നത്.
“നിങ്ങളുടെ സ്നേഹമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ചിലർ എന്നെ അഭിനന്ദിക്കുകയും ശക്തയാണ് എന്ന് പറയുകയും ചെയ്യാറുണ്ട്. പക്ഷെ അവൾ കുഞ്ഞിനെ ഉപേക്ഷിച്ച് വന്നെന്ന് പറഞ്ഞ് എന്നെ വിമർശിക്കുന്നവരും ഉണ്ട്. എന്തിനാണ് അവൾക്കിത്ര ധൃതി എന്നാണ് അക്കൂട്ടർ ചോദിക്കുന്നത്. ആളുകൾ പല തരത്തിലുള്ള അഭിപ്രായങ്ങൾ പറയും അതിൽ പോസിറ്റീവായതിന് മാത്രം നമ്മൾ ശ്രദ്ധ കൊടുക്കണം.
ഒരുപാടുനാൾ വിശ്രമിക്കാൻ സമയമെടുത്തേക്കാം എന്ന കരുതാൻ മാത്രം മാലാഖമാരല്ല ഞങ്ങൾ. ഒരുപാട് സ്ത്രീകൾ ഒരു മാസം മാത്രം പ്രായമായ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ജോലിക്കായി ഇറങ്ങുന്നുണ്ട്” , ഭാരതി പറഞ്ഞു.
ഏറ്റെടുത്ത ഒരുപാട് ചുമതലകൾ ചെയ്തുതീർക്കാനുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ച് പുറത്തിറങ്ങേണ്ടിവരും. പക്ഷെ നമുക്ക് വീട്ടിലും ഒരുപാട് ആളുകളുണ്ട്. വീട്ടിൽ നിറയെ ആളുകളാണ്. കുഞ്ഞ് എപ്പോഴും അവരോടൊപ്പം ആഘോഷിക്കുകയാണ്, താരം കൂട്ടിച്ചേർത്തു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom