എന്റെ അമ്മയ്ക്ക് പറയാൻ ലക്ഷ്മി പ്രിയ ആരാ?
ബിഗ് ബോസ് വീട്ടിൽ മുപ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ സങ്കീർണതകളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന ദിവസം ലാലേട്ടന്റെ മുന്നിൽ വച്ച് നിമിഷവും ലക്ഷ്മി പ്രിയയും വലിയൊരു ബഹളത്തിലേക്ക് പോയിരുന്നു. നിമിഷയോട് വളരെ മോശമായാണ് ലക്ഷ്മി പ്രിയ സംസാരിച്ചത്. നിമിഷ ലക്ഷ്മി പ്രിയയെ നീ എന്ന് സംബോധന ചെയ്തു സംസാരിച്ചതിന് പിന്നാലെയാണ് ലക്ഷ്മി പ്രിയ ചൂടായത്. നീയെന്ന് നിന്റെ വീട്ടിലുള്ളവരെ വിളിച്ചാല്‍ മതി. നിന്റെ അമ്മയെ വിളിച്ചാല്‍ മതി, എന്നെ വിളിക്കണ്ടെന്ന് ലക്ഷ്മി പറഞ്ഞതോടെ നിമിഷയും നിയന്ത്രണം വിടുകയായിരുന്നു. എന്റെ അമ്മയെ പറയാന്‍ നീയാരാണ്, ഞാന്‍ കുറേയായി കേള്‍ക്കുന്നു. നിങ്ങളുടെ കൂടെ ബെഡ് ഷെയര്‍ ചെയ്യാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. അവസാനം ഞാനാണ് അതിന് തയ്യാറായതെന്നും നിമിഷ പറഞ്ഞിരുന്നു.
നിമിഷയുടെ അമ്മയെ മനപ്പൂര്‍വ്വമായി വിളിച്ചതല്ല. ആ കുട്ടി എന്നെ നീ എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ പറഞ്ഞ് പോയതാണ്. വയസിന് മൂത്തയാളെ നീ എന്ന് വിളിക്കരുതെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളതെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആ സ്കൂളിലല്ല പഠിച്ചതെന്നായിരുന്നു നിമിഷയുടെ മറുപടി. അവരങ്ങനെ പറഞ്ഞോട്ടേ, നിനക്ക് ഒന്നുകില്‍ അവരോട് ക്ഷമിക്കാം, അല്ലെങ്കില്‍ പരസ്യമായി എതിര്‍ക്കാമെന്നായിരുന്നു ധന്യ നിമിഷയോട് പറഞ്ഞത്. ഈ സംഭവത്തിന് ശേഷം നിമിഷയുമായി സംസാരിക്കാന്‍ ലക്ഷ്മിപ്രിയ ശ്രമിച്ചിരുന്നു. എന്നാല്‍ മുഖം കൊടുക്കാതെ നിമിഷ ഒഴിഞ്ഞുമാറുകയായിരുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom