Flash News
ആലപ്പുഴ അരൂരിൽ വൻ തീപിടിത്തം

ആലപ്പുഴ അരൂരിൽ വൻ തീപിടിത്തം

അരൂരില്‍ കമ്പനി കെട്ടിടത്തിൽ വന്‍ തീപിടിത്തം. ചന്ദിരൂരിലുള്ള സീഫുഡ് എക്‌സ്പോര്‍ട്ടിംഗ് കമ്പനിയായ പ്രീമിയര്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. അപകടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. വലിയ നാശനഷ്ടവുമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *