ആരാധകർ കേൾക്കാൻ കൊതിച്ച വാർത്ത; തന്റെ പുതിയ വിശേഷവുമായി ബിഗ്‌ബോസ് താരം സൂര്യ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് മൂന്നാം സീസണിലൂടെ ശ്രദ്ധേയായ താരമാണ് സൂര്യ. മണിക്കുട്ടനുമായുളള സൗഹൃദം സൂര്യയെ കൂടുതല്‍ ദിനങ്ങള്‍ ഷോയില്‍ നില്‍ക്കാന്‍ സഹായിച്ചു. ഇത്തവണ ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ജോഡിയാണ് ഇരുവരും. ആർ ജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായിരുന്ന താരത്തെ പ്രേക്ഷകർ ശ്രദ്ധിച്ചുതുടങ്ങിയത് ബിഗ്‌ബോസ് സീസൺ 3 യിലൂടെയാണ്. ഇപ്പോഴിതാ പുതിയ യൂടൂബ് ചാനൽ തുടങ്ങിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ.

തന്റെ ഒരുപാട് ആരാധകരുടെ നിർദ്ദേശപ്രകാരമാണ് ഈ പുതിയ ചാനൽ എന്നും എല്ലാവരും അവർക്കുവേണ്ടി ഞാൻ സമർപ്പിക്കുമെന്നാണ് താരം പറഞ്ഞത്. നിമിഷങ്ങൾക്കകം തന്നെ ധാരാളം സബ്‌സ്‌ക്രൈബേർസ് ആണ് സൂര്യയുടെ യുടൂബ് ചാനലിന് ലഭിച്ചത് . തനിക്കെതിരെ നടക്കുന്ന സൈബർ അറ്റാക്കിനോട് വൈകാരികമായി പ്രതികരിച്ചുകൊണ്ടുള്ള സൂര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും വളരെയധികം ശ്രദ്ധ നേടിയിരുന്നു . ബിഗ്‌ബോസ് സീസൺ 3 യുടെ മറ്റൊരു കണ്ടസ്റ്റാന്റായ ഫിറോസിന്റെ അധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു രമ്യയും സൂര്യയും ഇവരുടെ പരാതിയെ തുടർന്ന് ഫിറോസിനെ ഷോയിൽ നിന്നും നീക്കിയിരുന്നു .

ഐശ്വര്യ റായ് അഭിനയിച്ച നിരവധി സിനിമകളുടെ മേക്കോവർ സീരിസ് സൂര്യ നടത്തിയിരുന്നു.
കേരളത്തിലെ ആദ്യത്തെ ഫീമെയ്ൽ ഡിജെ കൂടിയാണ് സൂര്യ. ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണ്.അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് നടിയ്ക്കുള്ളത്.സിനിമ മേഖലയിൽ മാത്രമല്ല മോഡൽ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കടുത്ത വി മര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നു. ഫാൻസ് ഫൈറ്റിന്റെ പേരില്‍ സൂര്യയുമായി ബന്ധപ്പെട്ട് ചില വി വാദങ്ങളുണ്ടായിരുന്നു. സൈബര്‍ ആ ക്രമണം രൂക്ഷമായതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും സൂര്യ ഇടവേളയെടുത്തിരുന്നു

Comments: 0

Your email address will not be published. Required fields are marked with *