‘ബിക്കിനി സംസ്കാരത്തിന് ചേരുന്ന വസ്ത്രമല്ല, അതും പിതാവിന് മുന്നിൽ’: ഇറാ ഖാനെതിരെ സോഷ്യൽ മീഡിയ, ആഞ്ഞടിച്ച് സൊനാ മഹാപത്ര
സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച ആമീർ ഖാന്റെ മകൾ ഇറ ഖാൻ തന്റെ 25ാം പിറന്നാൾ ആഘോഷിച്ച രീതിയായിരുന്നു. ഇറ ഖാൻ തന്റെ പിറന്നാൾ കൂടുതൽ കളർഫുൾ ആക്കിയത് പൂൾ പാർട്ടിയാക്കിയായിരുന്നു.പാർട്ടിയിൽ ഇറ ധരിച്ചത് ബിക്കിനിയായിരുന്നു. പൂൾ പാർട്ടിയിൽ ആമീര്‍ ഖാനും മുൻ ഭാര്യയായ റീന ദത്തയും പങ്കെടുത്തിരുന്നു. ഇപ്പോളിതാ ഇറാ ഖാനെതിരെ സൈബർ അറ്റാക്ക് നടന്നുക്കൊണ്ടിരിക്കുകയാണ്. ‘ബിക്കിനി സംസ്കാരത്തിന് ചേരുന്ന വസ്ത്രമല്ല’, ‘പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമായി തോന്നുന്നു’ എന്ന് നിരവധി വിമർശനങ്ങളാണ് എത്തിയത്.
സംഭവം ചര്‍ച്ചയായതോടെ ഇറയെ പിന്തുണച്ച് നിരവധിപേർ എത്തി. അതില്‍ ഗായികയും ഗാന രചയിതാവുമായ സൊനാ മഹാപത്രയുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇറ മുതിര്‍ന്ന ഒരു സ്ത്രീയാണ് എന്നും അതുകൊണ്ട് തന്നെ അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന മഹാപത്ര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
‘അവൾക്ക് 25 വയസ്സ്. ഇറാ ഖാന്റെ വസ്ത്രധാരണത്തെക്കുറിച്ച് അമീർഖാൻ മുമ്പ് ചെയ്തതോ ചെയ്യാത്തതോ ആയ കാര്യങ്ങളുമായി ബന്ധിപ്പിക്കുന്ന എല്ലാ ആളുകളും ദയവായി ശ്രദ്ധിക്കുക; വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന മുതിർന്ന സ്ത്രീയാണ്. അവളുടെ ജീവിതത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് അവളുടെ അച്ഛന്റെയോ നിങ്ങളുടെയോ അംഗീകാരം ആവശ്യമില്ല. മാറി പോകൂ. നിങ്ങളുടെ രാഷ്ട്രീയം സൂര്യൻ പ്രകാശിക്കാത്തിടത്ത് പറയൂ.’ സോന മഹാപത്രയുടെ വാക്കുകൾ.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom