ബയോ ബബിൾ ഒഴിവാക്കും
ബയോ ബബിൾ ഒഴിവാക്കാനൊരുങ്ങി ബിസിസിഐ. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ ഹാർഡ് ക്വാറൻ്റീനും ബയോ ബബിളും ഒഴിവാക്കിയേകുമെന്നാണ് സൂചന. ബയോ ബബിൾ താരങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി പരാതികളുയർന്നിരുന്നു. ദക്ഷിണാഫ്രിക്കക്കതിരായ ടി-20 പരമ്പരയിൽ മുതിർന്ന താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ രാജ്യാന്തര പരമ്പരയാണ് ഇത്. അതുകൊണ്ട് തന്നെ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് അവസരം നൽകാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom