പിറന്നാൾ സമ്മാനമായി ശൗചാലയം നൽകി നടൻ !
സുഹൃത്തിന്റെ പിറന്നാൾ ദിനത്തിൽ നിങ്ങൾ സമ്മാനം നൽകാറുണ്ടോ? വിലപിടിപ്പുള്ള പല സാധനങ്ങളും നിങ്ങൾ സമ്മാനമായി നൽകാറുണ്ട് എന്നാൽ ശൗചാലയം സമ്മാനം നൽകുന്ന ഒരു സുഹൃത്തിനെ നിങ്ങൾ ആദ്യമായായിരിക്കും കാണുന്നത്. ഇത് ബോളിവുഡ് നടൻ റയാൻ റെയ്നോൾഡ്സ് തന്റെ ഉറ്റ സുഹൃത്തിന് നൽകിയ പിറന്നാൾ സമ്മാനം ശൗചാലയമാണ്.
ഫുട്ബോൾ ലീഗ് ടീം റെക്സം എഫ്സിയുടെ ഉടമയായ റോബ് മക്കെൽഹെന്നിയ്ക്കാണ് നടൻ ഈ കിടിലം സമ്മാനം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റയാൻ റെയ്നോൾഡ്സും റോബ് മക്കെൽഹെന്നിയും ചേർന്ന് ക്ലബ് ഏറ്റെടുത്തിരുന്നു. മുൻപ് പങ്കുവച്ച വീഡിയോയായിരുന്നെങ്കിലും ഇപ്പോഴാണ് ഇത് കൂടുതൽ വൈറലാവുന്നത്.
റയാൻ ഒരു ചെറിയ റിബൺ മുറിയ്ക്കുന്നത് വിഡിയോയിൽ കാണാം. മക്കെൽഹെന്നിയുടെ മുഖം കൊത്തിയ ഒരു സ്വർണ ഫലകം ശൗചാലയത്തിൻ്റെ മതിലിൽ കാണാം. ഫലകത്തിൽ ഇദ്ദേഹത്തിൻ്റെ പേരും ജന്മ സ്ഥലവും കൊത്തിവച്ചിരിക്കുന്നു. ശൗചാലയം മക്കെൽഹെന്നിയ്ക്ക് സമർപ്പിക്കുന്നു എന്നും ഫലകത്തിലുണ്ട്. മക്കെൽഹെന്നിക്കായി ഒരു ചെറിയ പ്രഭാഷണവും റയാൻ റെയ്നോൾഡ്സ് നടത്തുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom