വാഴത്തടയിൽ നിന്ന് ഇനി ബിസ്‌ക്കറ്റ് ഉണ്ടാക്കാം

നാട്ടിൽ വളരെ സുലഭമായി കാണുന്ന ഒന്നാണ് വാഴ. വാഴത്തട കൊണ്ടുണ്ടാക്കിയ വിവിധ കറികൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ അതേ വാഴത്തട കൊണ്ടുതന്നെ ബിസ്ക്കറ്റ് ഉണ്ടാക്കാൻ കഴിയുമെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന തിരുച്ചിറപ്പള്ളിയാണ് ഈ കണ്ടെത്തലിനു പിന്നിൽ.

ശരീരത്തിന് ആവശ്യമായ ഭക്ഷ്യനാര് വളരെയധികം കാണപ്പെടുന്ന ഒന്നാണ് വാഴത്തട. പ്രമേഹം,ബിപി, മലബന്ധം, കിഡ്നി സ്റ്റോൺ തുടങ്ങിയവയുടെ ശമനത്തിന് ഇത് വളരെ ഉപയോഗപ്രദമാണ്. ജ്യൂസ് അല്ലാതെ മറ്റ് ഏതു തരത്തിൽ ഇതിനെ വ്യാവസായികമായി പ്രയോജനപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണ് ബിസ്ക്കറ്റ് എന്ന ആശയത്തിലേക്ക് എത്തുന്നത്.

വാഴത്തട ആദ്യം കഴുകി ചെറിയ കഷണങ്ങളാക്കിയതിനു ശേഷം പൊട്ടാസ്യം മെറ്റാസൾഫേറ്റിൽ പത്തു മിനിറ്റ് മുക്കി വയ്ക്കുക. അതിനുശേഷം ഇതിലെ ജലാംശം പൂർണമായി ഇല്ലാതാക്കാനായി കാബിനറ്റ് ഡ്രയറിൽ വെച്ച് ഉണക്കിയെടുക്കിക.

പിന്നീട് ഇവ പൊടിച്ച് അരിച്ചാൽ മാവാക്കി മാറ്റാൻ സാധിക്കും. ഈ മാവ് മറ്റു മാവുകളുമായി വ്യത്യസ്ത അനുപാതത്തിൽ ചേർത്താണ് ബിസ്ക്കറ്റ് ഉണ്ടാക്കിയെടുക്കുന്നത്. വാഴപ്പിണ്ടി, ഉണ്ണിത്തണ്ട് എന്നിങ്ങനെ തുടങ്ങിയ വ്യത്യസ്ത നാമങ്ങളിലാണ് വാഴത്തടയെ വിവിധ സ്ഥലങ്ങളിൽ അറിയപ്പെടുന്നത്.

Comments: 0

Your email address will not be published. Required fields are marked with *