ഗ്രൂപ്പ് കളിയും വ്യാപക അഴിമതിയും: തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തം; ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച നിരീക്ഷകർ

സംസ്ഥനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ബിജെപിക്ക് തിരിച്ചടിയായി പ്രധാനമന്ത്രി നിയോ​ഗിച്ച സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട്. ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെനന്നും കേരള ബിജെപിയിൽ അടിമുടി മാറ്റം വേണമെന്നുമാണ് നിരീക്ഷകരുടെ നിർദേശം.

കോഴ വിവാദങ്ങളെ മുൻനിർത്തി ബിജെപി കേരള ഘടകത്തിൽ വ്യാപക അഴിമതിയും ​ഗ്രൂപ്പ് കളിയുമാണെന്നും നിരീക്ഷകർ ചൂണ്ടികാട്ടി. തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. വി മുരളീധരൻ പെരുമാറുന്നത് ​ഗ്രൂപ്പ് നേതാവിനെ പോലെയെന്നും ഇത് തോൽവിക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *