Flash News

ബിജെപി എംഎൽഎയും മന്ത്രിയും കോൺഗ്രസിൽ ചേർന്നു

ഉത്തരാഖണ്ഡ്​ മന്ത്രി യശ്​പാൽ ആര്യയും മകനും എംഎൽഎയുമായ സഞ്​ജീവ്​ ആര്യയും കോൺഗ്രസിൽ ചേർന്നു. ബിജെപി നേതാവായ യശ്​പാൽ ആര്യ ഉത്തരാഖണ്ഡ്​ ഗതാഗത മന്ത്രിയായിരുന്നു. ന്യൂഡൽഹിയിലെത്തി​ ഇരുവരും രാഹുൽ ഗാന്ധിയെ സന്ദർ​ശിച്ചു​. കോൺഗ്രസ്​ നേതാക്കളായ ഹരീഷ്​ റാവത്ത്​, കെ.സി വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. തന്‍റെ മന്ത്രി സ്ഥാനം രാജിവെക്കുന്നതായും യശ്​പാൽ ആര്യ പ്രതികരിച്ചു. മുമ്പ്​ കോൺഗ്രസിലായിരുന്ന യശ്​പാൽ ആര്യ 2007 മുതൽ 2014വരെ ഉത്തരാഖണ്ഡ്​ പിസിസി പ്രസിഡന്‍റായിരുന്നു. 2017ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *