ഗോവയില്‍ ബിജെപിക്കു തിരിച്ചടി, മന്ത്രി രാജിവച്ചു; കോണ്‍ഗ്രസിലേക്ക്

ഗോവയില്‍ ബിജെപിക്കു തിരിച്ചടി, മന്ത്രി രാജിവച്ചു; കോണ്‍ഗ്രസിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഗോവയില്‍ ബിജെപിക്കു തിരിച്ചടി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ മൈക്കല്‍ ലോബോ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. ലോബോ ഇന്നു വൈകിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചനകള്‍. ശാസ്ത്ര, സാങ്കേതികം, മാലിന്യ സംസ്‌കരണം എന്നീ വകുപ്പുകളാണ് ലോബോ കൈകാര്യം ചെയ്തിരുന്നത്. വടക്കന്‍ ഗോവയില്‍ ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ലോബോ. ലോബോയൊടൊപ്പം ഏതാനും അനുയായികളും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനത്തുനിന്നും എംഎല്‍എ പദവിയും രാജിവച്ചതായി ലോബോ അറിയിച്ചു. മറ്റു പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച അദ്ദേഹം ഏതു പാര്‍ട്ടിയിലാണ് ചേരുകയെന്ന വ്യക്തമാക്കിയിട്ടില്ല. മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ലോബോ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *