Flash News

ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രം വേണമെന്ന് ബിജെപി

ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രവും വേണമെന്ന് നിര്‍ബന്ധംപിടിച്ച ബിജെപി നമസ്‌കാരമുറിയില്‍ പ്രതിഷേധിച്ചു. നിയമസഭാ സ്പീക്കര്‍ നമസ്‌കാരത്തിന് സ്ഥലം അനുവദിക്കുകയാണെങ്കില്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കാനുമുള്ള സ്ഥലവും വേണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം.

നിയമസഭയിലെ ആകെ 82 അംഗങ്ങളില്‍ നാലുപേരാണ് മറ്റു മതങ്ങളില്‍നിന്നുള്ളവര്‍. ബാക്കിയുള്ള നിയമസഭാ സാമാജികരെല്ലാം ഹിന്ദുക്കളാണ്. ഇതിനുപുറമെ ഹിന്ദുവിശ്വാസികളായ നിരവധി സഭാജീവനക്കാരുമുണ്ട്. അതിനാല്‍, തങ്ങള്‍ക്കുകൂടി പ്രാര്‍ത്ഥിക്കാനായി ഹനുമാന്‍ ക്ഷേത്രം വേണമെന്ന് ബിജെപി വാദിക്കുന്നു. എന്നാല്‍ സ്പീക്കര്‍ എംഎല്‍എമാരുടെ ആവശ്യം പരിഗണിച്ചിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *