Flash News

ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിക്ക്​ സമൻസുമായി ബംഗാൾ പൊലീസ്​

2018ലെ സുരക്ഷാ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്‍ കൂട്ടാളിയും നിലവില്‍ പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്. നാളെ സംസ്ഥാന ക്രിമിനല്‍ അന്വേഷണ വകുപ്പിന് മുന്നില്‍ ഹാജരാവാനാണ് സുവേന്ദുവിന് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥന്റേത് ആത്മഹത്യയാണോ അതോ മറ്റാര്‍ക്കെങ്കിലും മരണത്തില്‍ പങ്കുണ്ടോ എന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി, ബാനര്‍ജിയുടെ അനന്തരവന്‍ എന്നിവര്‍ക്ക് കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചതിന് പിന്നാലെയാണ് സുവേന്ദുവിനെതിരേയും സമന്‍സ് അയച്ചത്.

Comments: 0

Your email address will not be published. Required fields are marked with *