അവളുടെ മോശം സ്ഥലത്താണ് ബ്ലെസ്ലി വെള്ളമൊഴിച്ചത്; പൊട്ടിത്തെറിച്ച് സുചിത്ര
ബ്ലെസ്ലി ബിഗ്ബോസ് വീട്ടിലെ ശക്തമായ മത്സരാർത്ഥിയാണ്. എന്നാൽ കഴിഞ്ഞ രണ്ടു ആഴ്ചകളിൽ ബ്ലെസ്ലിയുടെ ആറ്റിട്യൂട് ശരിയല്ലെന്നാണ് സുചിത്ര പറയുന്നത്. ബ്ലെസ്ലി കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ പുകവലിക്കുന്ന പെൺകുട്ടികളുടെ പേര് എടുത്തു പറഞ്ഞതിനെതിരെ നിമിഷവും ജാസ്മിനും പൊട്ടിത്തെറിച്ചിരുന്നു. ഒരിക്കലും ബ്ലെസ്ലി ഇത്തരത്തിലുള്ള കാര്യം പറയാൻ പാടില്ലായിരുന്നു എന്ന് എല്ലാ മത്സരാർത്ഥികളും പറഞ്ഞിരുന്നു. ഇപ്പോളിതാ കഴിഞ്ഞ ദിവസം നടന്ന ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ച ധന്യയോട് ബ്ലെസ്ലി മോശമായി പെരുമാറിയെന്ന് സുചിത്ര പറയുന്നു. അതിന്റെ പേരിൽ സുചിത്രയും ബ്ലെസ്ലിയും കൊമ്പുകോർത്തിരുന്നു. എന്നാൽ ഇതിൽ ധന്യയ്ക്ക് പരാതിയില്ലെന്നും പറഞ്ഞു.
ക്യാപ്റ്റൻസി ടാസ്ക്കിൽ തിരഞ്ഞെടുക്കപ്പെട്ടവർ ധന്യ, റോൺസൻ ,അപർണയുമായിരുന്നു. സുഷിരങ്ങളുള്ള കപ്പിൽ വെള്ളം നിറച്ച് ബക്കറ്റിൽ കൊണ്ടുപോയി ഒഴിക്കുക എന്നതായിരുന്നു ടാസ്ക്ക്. ഇവർ വെള്ളം ഒഴിക്കുമ്പോൾ ഇവരെ ശല്യപ്പെടുത്താൻ വേണ്ടി മൂന്ന് പേർക്കും നാലു പേർ വച്ചൊരു ടീമും ഉണ്ട്. വെള്ളം എടുത്ത് മുഖത്താണ് ഒഴിക്കേണ്ടത്. എന്നാൽ ബ്ലെസ്ലി ധന്യയുടെ മോശം സ്ഥലത്തേക്ക് വെള്ളം ഒഴിച്ചുവെന്നാണ് സുചിത്ര പറയുന്നത്. അനാവശ്യം പറയരുതെന്നാണ് ബ്ലെസ്ലി, സുചിത്രയോട് പറഞ്ഞത്. നിനക്ക് വിവരമില്ല. നീ മിണ്ടി പോകരുതെന്ന് സുചിത്ര പറഞ്ഞു. മിണ്ടുമെന്ന് ബ്ലെസ്ലിയും. നീ മര്യാദയ്ക്ക് പെരുമാറാൻ പഠിക്ക് അമ്മയും പെങ്ങളുമൊക്കെയില്ലേ വീട്ടിലെന്നും സുചിത്ര പറയുകയുണ്ടായി.
ഇതോടെ ധന്യ രംഗത്തെത്തി. എന്നാൽ ധന്യ പറയുന്നു ഇതത്ര വിഷയമാക്കി എടുക്കണ്ട ഇത് കളിയുടെ സ്പിരിറ്റിൽ എടുത്താൽ മതിയെന്ന്. ഒരു റെസ്പെക്ടില്ലാത്തൊരുത്തനാണ് അവനെന്നും ഗെയിം മൃഗീയമാകരുതെന്നും സുചിത്ര ഇതിനിടയിൽ ലക്ഷ്മിപ്രിയയോട് ബ്ലെസ്ലിയെ പറ്റി പറഞ്ഞു. എത്ര വൃത്തി കേടായിട്ടാണ് അവൻ അവളുടെ ദേഹത്ത് വെള്ളമൊഴിച്ചത്. പറഞ്ഞാൽ ധന്യയ്ക്ക് തന്നെ മോശമാവും. താഴേന്നാണ് അവൻ വെള്ളമൊഴിച്ചത്. ഇത് പെണ്ണിന് അപമാനമാണെന്നും സുചിത്ര പറഞ്ഞു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom