ജീവനക്കാർക്ക് ഒരു കോടി വിലയുള്ള ബി.എം.ഡബ്ല്യു കാർ സമ്മാനം…
ഒരുകോടി രൂപ വിലയുള്ള ബി.എം.ഡബ്ല്യു. 5 സീരീസ് കാർ… കോടീശ്വരന്മാർക്കു മാത്രം സ്വന്തമാക്കാൻ കഴിയുന്ന സ്വപ്നം. ചെന്നൈയിലെ ‘ കിസ്ഫ്ലോ’ എന്ന സോഫ്റ്റ്വേർ കമ്പനിയുടെ മേധാവി ഇത്തരത്തിൽ അഞ്ച് കാറുകളാണ് വാങ്ങിയത്. എന്നാൽ ഇവ സ്വന്തമായി ഉപയോഗിക്കാനായിരുന്നില്ല, കമ്പനിയിലെ ഏറ്റവും വിശ്വസ്തരായ അഞ്ച് ജീവനക്കാർക്ക് സമ്മാനമായി നൽകാനായിരുന്നു. ‘കിസ്ഫ്ലോ’യുടെ പത്താം വാർഷികത്തിന്റെ ഭാഗമായാണ് ജീവനക്കാരെ ഞെട്ടിച്ചുകൊണ്ടുള്ള ഈ സമ്മാനദാനം നടന്നത്. താൻ കമ്പനി തുടങ്ങിയതുമുതൽ ഒപ്പമുണ്ടായിരുന്നവർക്കാണ് കടുംനീല നിറത്തിലുള്ള കാറുകൾ സമ്മാനമായി നൽകിയതെന്ന് സി.ഇ.ഒ. സുരേഷ് സംബന്ധം പറഞ്ഞു. കമ്പനിയുടെ എല്ലാ ഉയർച്ചതാഴ്ചകളിലും അവർ ഒപ്പം നിന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കിസ്ഫ്ലോയുടെ ചീഫ് പ്രോഡക്ട് ഓഫീസർ ദിനേശ് വരദരാജൻ, പ്രോഡക്ട് മാനേജ്മെന്റ് ഡയറക്ടർ കൗശിക്റാം കൃഷ്ണസായി, ഡയറക്ടർമാരായ വിവേക് മധുരൈ, ആദി രാമനാഥൻ, വൈസ് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ എന്നിവരാണ് സമ്മാനത്തിനർഹരായത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom