29 കുട്ടികളുടെ മൃതദേഹം മോഷ്ടിച്ചു ,പാവകളെപ്പോലെ ഒരുക്കി സൂക്ഷിച്ചു പത്തു വർഷം
കേട്ടാൽ വിചിത്രമെന്ന് ചിലത് കേട്ടാൽ നമുക്ക് തോന്നും. പക്ഷേ അതിലെല്ലാം യാഥാർഥ്യം ഉണ്ടെന്ന് തിരിച്ചറിയുന്ന ഒരു പോയിന്റിൽ നമ്മൾ ശരിക്കും ഞെട്ടും. ഇപ്പോളിതാ അതുപോലെ ഒരു കഥ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. സെമിത്തേരിയിൽ നിന്ന് 29 കുട്ടികളുടെ മൃതദേഹം മോഷ്ടിച്ച യുകെ സ്വദേശിയും 55-കാരനുമായ അനാടോലി മോസ്ക്വിനിന്റെ ജീവിതകഥ വിചിത്രമായി തോന്നാം. മോഷ്ടിച്ച 29 കുട്ടികളെ പാവപോലെ ഒരുക്കി പത്തു വർഷത്തോളം അവയ്ക്കൊപ്പമാണ് അനാടോലി മോസ്ക്വിൻ ജീവിച്ചത്. പാന്റ്സും ഉടുപ്പും ബുട്ടുകളുമെല്ലാം അണിയിച്ചാണ് ഇയാള്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുക.മുഖത്ത് മേക്കപ്പും ലിപ്സ്റ്റിക്കും പൂശും. വിദ്യാസമ്പന്നനായ ആളാണ് അനാടോലി, സെമിത്തേരികളെക്കുറിച്ച് വിദഗ്ധമായ അറിവ്. മുന്‍ മിലിട്ടറി ഇന്റലിജന്‍സ് ട്രാന്സ്ലേറ്ററുമാണ്. മൃതദേഹങ്ങള്‍ തണുപ്പുള്ള സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്. അതേസമയം അനാടോലിയുടേത് മാനസിക പ്രശ്നമാണെന്നും വിദഗ്ധ ചികില്‍സ നല്കി സാധാരണ ജീവിതത്തിലേക്ക് മടക്കാന്‍ ശ്രമിക്കാനാണ് കോടതി പറയുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom