ഉടൽ ഹിന്ദിയിലേക്ക്
ധ്യാൻ ശ്രീനിവാസൻ,ദുർഗ കൃഷ്ണ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഉടൽ മലയാളത്തിൽ റിലീസിന് എത്തുന്നതിന് മുൻപ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യും. മലയാളത്തിലെ പ്രമുഖ സിനിമ നിർമാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി,തെലുങ്ക് സിനിമ മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകൻ രതീഷ് രഘുനന്ദൻ ആണ്. വി.സി. പ്രവീണും ബൈജു ഗോപാലനും സഹ നിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ആണ്. ഉടൽ എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിർമാതാക്കൾ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാൽ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളിൽ നിർമ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്. ചിത്രത്തിൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. അവരുമായുള്ള ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ഉടൽ മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലൻ അറിയിച്ചു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom