‘ആരെന്ത് പറഞ്ഞാലും എന്നെ ബാധിക്കില്ല’ ; തന്റെ നിറത്തിലും ചര്‍മ്മത്തിലും താന്‍ കംഫര്‍ട്ടാണെന്ന് നടി നിമിഷ സജയന്‍

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നിമിഷ സജയന്‍ വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാള സിനിമയിലെ മുന്‍നിര യുവനടിമാരില്‍ ഒരാളായി മാറിയത്. ഇതുവരെ സിനിമയില്‍ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താല്‍പര്യമില്ലെന്നും പറഞ്ഞ നിമിഷയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും നിമിഷ ബോള്‍ഡ് ആയ നിലപാടുള്ള വ്യക്തിയാണ്.

‘നിറത്തെ കുറിച്ചുള്ള കമന്റുകള്‍ മനസ്സിനെ ബാധിക്കുന്നവര്‍ ഉണ്ടാകാം. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. അതുകൊണ്ട് എനിക്ക് വേര്‍തിരിവ് തോന്നിയിട്ടുമില്ല. എന്റെ നിറത്തിലും ചര്‍മ്മത്തിലും ഞാന്‍ വളരെ കംഫര്‍ട്ടാണ്. ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ലെ’ന്നാണ് നിമിഷയുടെ അഭിപ്രായം.

പ്രണയിച്ചാല്‍ ‘ഈട’യിലെ പോലെ തീവ്ര പ്രണയമായിരിക്കുമോ എന്ന ചോദ്യത്തിനും നടി മറുപടി കൊടുത്തിരുന്നു. ‘ഏയ്! പ്രണയിക്കാനൊന്നുമില്ല. പ്രണയ സങ്കല്പങ്ങളും തല്‍കാലം ഇല്ല. വേറെ ഒരുപാട് പരിപാടികള്‍ ചെയ്യാനുണ്ട്.’ എന്ന് നിമിഷ പറഞ്ഞു.

‘അനാവശ്യ വിമര്‍ശനങ്ങള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അവര്‍ അവരുടെ തോന്നല്‍ പറയുന്നു. അത് കാര്യമായിട്ട് എടുക്കണോ, വേണ്ടയോ എന്നത് എന്റെ തീരുമാനമല്ലേ.. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ നൈസ് ആയിട്ട് മറുപടി കൊടുക്കാന്‍ അറിയാം. എന്റെ സ്വഭാവം ഒരിക്കലും സ്‌ക്രീനില്‍ കാണിക്കാറില്ല. ഇതുവരെ ചെയ്ത കഥാപാത്രങ്ങളും നിമിഷയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ കടന്നു പോയ സാഹചര്യങ്ങളൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഞാനാണ് അതിലൂടെ കടന്നു പോകുന്നതെങ്കില്‍ ആ കഥാപാത്രങ്ങള്‍ പ്രതികരിച്ചതിലും ശക്തമായി ഞാന്‍ പ്രതികരിച്ചേനെ. ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനി’ലെ പോലുള്ള അവസ്ഥയൊന്നും എനിക്ക് വീട്ടില്‍ പരിചയമേ ഇല്ല. പക്ഷേ ചുറ്റുവട്ടത്ത് ഒരുപാട് പേരുടെ ജീവിതം ഞാന്‍ കാണുന്നുണ്ട്.’ നിമിഷ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *