ഈ ബോളിവുഡ് താരത്തെ മനസ്സിലായോ ?

കുഞ്ഞുനാളിലെ ചിത്രങ്ങൾ താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ഇത് ആരെന്ന് പ്രേക്ഷകർക്ക് പോലും മനസിലാവാറില്ല. ഇപ്പോളിതാ ബോളിവുഡിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂയുള്ള പ്രിയങ്ക ചോപ്ര തന്റെ കുഞ്ഞുനാളിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നു. തന്റെ പ്രിയപ്പെട്ട അമ്മുമ്മയുടെ പിറന്നാൾ ആറാം വയസിൽ ആഘോഷിക്കുന്ന കുഞ്ഞു പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. താരം തന്നെയാണ് ഈ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

അച്ഛനും അമ്മയും മെഡിക്കല്‍ കരിയറും പഠനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ എന്നെ വളര്‍ത്തിയത് അമ്മമ്മയാണ്. ജീവിതത്തില്‍ ഭാഗ്യവതിയാണ് താൻ എന്നും പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നു. നടി പ്രിയങ്ക ചോപ്രയ്ക്കും ഭര്‍ത്താവ് നിക് ജോനാസിനും അടുത്തിടെ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറന്നിരുന്നു. ഗായകനായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും 2018ലായിരുന്നു വിവാഹിതരായത്. ഡിസംബര്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *