വിജയുടെ വില്ലനാകാൻ ബോളിവുഡ് സൂപ്പർതാരം
വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത്.കെജിഎഫിലെ അധീര എന്ന വില്ലൻ വേഷത്തിൽ വിളയാടിയ ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്ത് ഇപ്പോൾ വിജയുടെ വില്ലനായി എത്തുന്ന ത്രില്ലിലാണ് തെന്നിന്ത്യൻ ആരാധകർ.‘ദളപതി66’ലാണ് സഞ്ജയ് ദത്ത് വില്ലനായി എത്തുന്നത്.നേരത്തെ വിവേക് ഒബ്രോയ് പ്രതിനായക വേഷം ചെയ്യുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചൈന്നെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ നടക്കുന്നത്. ചിത്രത്തില്‍ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും.അഴകിയ തമിഴ് മകന്, കത്തി, ബിഗില്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദളപതി 66.രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക പൂജ ഹെഗ്ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എസ് തമനാകും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom