200 ജീവനക്കാരെ പിരിച്ചു വിട്ട് ബുക്ക് മൈ ഷോ

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചു വിടുകയാണ് ബുക്ക് മൈ ഷോ. സിനിമ ടിക്കറ്റുകളും വിനോദ പരിപാടികളും ബുക്ക് ചെയ്യുന്നതിനുള്ള ജനപ്രിയ ഓൺലൈൻ പ്ലാറ്റ്‌ഫോമാണിത്. കോവിഡിൻ്റെ ആദ്യ തരംഗത്തിൽ തന്നെ 270 പേരെ കമ്പനി പിരിച്ചു വിട്ടിരുന്നു. രണ്ടാം കോവിഡ് തരംഗം ബുക്ക് മൈ ഷോയുടെ ബിസിനസിനെ നന്നായി ബാധിച്ചതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.

“കോവിഡ് -19 എന്നെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു, ഞാനിന്ന് മറ്റൊന്ന് കൂടി പഠിച്ചു. മികച്ച കഴിവുള്ളവരായ 200 വ്യക്തികളെ ഞങ്ങൾ വിട്ടയച്ച നിമിഷമായിരുന്നു അത്. അവസരം നൽകിയതിന് നന്ദി പറഞ്ഞും ബുക്ക് മൈ ഷോയോട് സ്നേഹം പ്രകടിപ്പിച്ചും അവരോരുത്തരും മെസേജ് അയച്ചു.ഈ മേഖലയിൽ ഒഴിവുകൾ ഉണ്ടെങ്കിൽ അവർക്ക് ജോലി നൽകാൻ ശ്രമിക്കുക. നിങ്ങൾക്ക് ലീഡുകൾ ഉണ്ടെങ്കിൽ, ദയവായി എന്നെ ഡിഎം ചെയ്യുക & ആവശ്യമുള്ളത് ചെയ്തു തരുന്നതാണ്. നിങ്ങളുടെ അത്ഭുതകരമായ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അവ ​ഗുണം ചെയ്യും. ”കമ്പനിയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ആശിഷ് ഹെമ്രജാനി പറഞ്ഞു.

ഓൺലൈൻ ടിക്കറ്റ് ബുക്കിം​ഗ്, മൂവി ടിക്കറ്റ് ബുക്കിം​ഗ് എന്നിവയിൽ നിന്ന് 6% ശതമാനത്തോളെ വരുമാനം ബുക്ക് മൈ ഷോ ഉണ്ടാക്കുന്നുണ്ട്. എന്നാലും കോവിഡ് കാലത്ത് തിയറ്ററുകൾ അടഞ്ഞു കിടക്കുന്നത് അവർക്കൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *