Flash News

ലോകകപ്പ് യോഗ്യത; വിജയക്കുതിപ്പ്​ തുടർന്ന്​ ബ്രസീൽ

ലോകകപ്പ്​ യോഗ്യത റൗണ്ടിൽ വിജയ കുതിപ്പ്​ തുടർന്ന്​ ബ്രസീൽ. ആദ്യപകുതിയിൽ സൂപ്പർ താരം നെയ്​മറും എവർട്ടണും നേടിയ ഗോളുകളുടെ മികവിൽ ബ്രസീൽ പെറുവിനെ 2-0ത്തിന്​ തോൽപിച്ചു. പതിനാലാം മിനിറ്റിൽ ഏവർട്ടൻ ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാൻ വെറും അഞ്ച്​ മിനിറ്റ്​ ശേഷിക്കേ നെയ്​മർ ബ്രസീലിന്‍റെ രണ്ടാം ഗോൾ വലയിലാക്കി. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ പെറുവിനായില്ല. ജയത്തോടെ എട്ട്​ മത്സങ്ങളിൽ നിന്ന്​ 24 പോയിന്‍റുമായി ​ബ്രസീലാണ്​ ലാറ്റിനമേരിക്കയിൽ ഒന്നാം സ്​ഥാനക്കാർ.

Comments: 0

Your email address will not be published. Required fields are marked with *