ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും വളർച്ചയ്ക്ക് മുലപ്പാൽ എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗർഭിണിയായിരിക്കുമ്പോൾ തന്നെ അമ്മമാർക്ക് ആരോഗ്യ പ്രവർത്തകർ അതിനുവേണ്ടിയുള്ള ബോധവത്കരണം നൽകാറുണ്ട്

മുലപ്പാൽ മാത്രം മതി !

ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും വളർച്ചയ്ക്ക് മുലപ്പാൽ എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗർഭിണിയായിരിക്കുമ്പോൾ തന്നെ അമ്മമാർക്ക് ആരോഗ്യ പ്രവർത്തകർ അതിനുവേണ്ടിയുള്ള ബോധവത്കരണം നൽകാറുണ്ട്. എന്നാൽ ഇപ്പോൾ പുതിയതായി വന്നൊരു ട്രെൻഡ് മുലപ്പാലിന് പകരം ഫോർമുല മിൽക്ക് വിപണിയിൽ എത്തിക്കുന്ന കമ്പനികളാണ്. ഇതിന്റെ പരസ്യങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ മുലയൂട്ടലിനെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ഇത്തരം കമ്പനികൾ വിൽപന കൂട്ടാൻ വേണ്ടി സോഷ്യൽ മീഡിയ വഴിയും ഇൻഫ്ളുവൻസർമാർ മുഖേനയും ​ഗർഭിണികളെയും അമ്മമാരെയും സ്വാധീനിക്കുന്നത് വർദ്ധിച്ചിട്ടുണ്ട്. ഇതുവഴി നവജാതശിശുക്കൾക്ക് മുലപ്പാൽ നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ‍ഡബ്ലിയൂഎച്ച്ഒ നടത്തുന്ന ശുപാർശകൾ പാലിക്കുന്നതിൽ നിന്ന് അമ്മമാരെ പിന്തിരിപ്പിക്കുന്നെന്നാണ് ആരോഗ്യ പ്രവർത്തകരും പറയുന്നത്.

ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ മുതലെടുത്ത് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് എങ്ങനെ ഭക്ഷണം നൽകണം എന്നതിനെക്കുറിച്ചുള്ള സ്ത്രീകളുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയാണ് ആഗോള ഫോർമുല മിൽക്ക് വ്യവസായമെന്ന് പഠനത്തിൽ ​പറയുന്നു. ആപ്പുകൾ, വെർച്വൽ സപ്പോർട്ട് ഗ്രൂപ്പുകൾ അല്ലെങ്കിൽ ബേബി-ക്ലബ്ബുകൾ, പണം വാങ്ങി സോഷ്യൽ മീഡിയയിൽ പ്രമോഷൻ നടത്തുന്നവർ, മത്സരങ്ങൾ, ഉപദേശക ഫോറങ്ങൾ തുടങ്ങിയ മാർ​ഗ്​ഗങ്ങൾ മുഖാന്തരമാണ് കമ്പനികൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇത്തരം ഉള്ളടക്കങ്ങൾ പലപ്പോഴും പരസ്യമെന്ന് തോന്നാത്ത രീതിയിലാണ് ആളുകളിലേക്ക് എത്തുന്നതെന്നും പഠനത്തിൽ പറയുന്നു.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *