Flash News

വൈമാനികർക്ക് ശ്വാസ പരിശോധന പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രം

യാത്രാ വിമാനം പറത്തുന്ന എല്ലാ വൈമാനികർക്കും ശ്വാസ പരിശോധന പുനരാരംഭിക്കാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. വൈമാനികർക്കൊപ്പം വിമാനത്തിൽ ജോലി ചെയ്യുന്ന ക്യാബിൻ ക്രൂ, മറ്റ് ജീവനക്കാർ എന്നിവരും ശ്വാസ പരിശോധന നടത്തണം. വ്യോമയാന വകുപ്പിന്റെ ഡയറക്ടർ ജനറലാണ് വിവരം അറിയിച്ചത്. കൊറോണ വ്യാപകമായ സാഹചര്യത്തിലാണ് താൽക്കാലികമായി ശ്വാസ പരിശോധന നിർത്തിവെച്ചത്. നിലവിലെ വ്യോമയാന രംഗത്തെ കൊറോണ ബാധയും രോഗമുക്തരായവരുടെ ആരോഗ്യസ്ഥിതിയും പരിശോധിക്കുകയാണെന്നും ഡി.ജി.സി.എ അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *