വായയിലൂടെയാണോ ശ്വസിക്കുന്നത് ? എന്നാൽ നിങ്ങൾ തീർന്നു !

വായയിലൂടെ ശ്വസിക്കുന്നവരാണോ നിങ്ങൾ? ഓടുകയും ചാടുകയും പോലെ കഠിനാധ്വാനമുള്ള ജോലികളിൽ ഏർപ്പെടുമ്പോൾ പലപ്പോഴും നമ്മൾ വായയിലൂടെയാണ് ശ്വസിക്കാറുള്ളത്. എന്നാൽ പലർക്കും അതിന് പുറകിലെ അപകടം അറിയില്ല. മൂക്കിലൂടെ ശ്വസിക്കുന്നതിലൂടെ നമ്മൾ ശാരീരിക-മാനസിക അവസ്ഥകൾ കൂടുതൽ നന്നാക്കുന്നു. എന്നാൽ വായയിലൂടെ ശ്വസിക്കുന്നതിലൂടെ നിങ്ങൾ ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? വായയിലൂടെ ശ്വസിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കും. ഇത്തരത്തിൽ മൂക്കിലൂടെ ശ്വസിക്കുന്നതിലൂടെ മാനസിക -ശാരീരികമായി എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് നോക്കാം.

*മുഖത്തിന്റെ ആകൃതി മാറുന്നു . മുക്കാത്തതിന്റെ ഘടനയിൽ വലിയ മാറ്റം ഉണ്ടാകുമെന്നാണ് പഠനങ്ങളിലൂടെ പറയുന്നത്. മുന്നോട്ടും താഴോട്ടും നീട്ടുന്നത് പോലെ തോന്നുകയും ചെയ്യുന്നുണ്ട്. കുട്ടികളില്‍ ഇത് കൂടുതല്‍ ശ്രദ്ധേയമാണ്, കാരണം അവരുടെ മുഖം ഓരോ ദിവസം കഴിയുന്തോറും വളര്‍ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. നിങ്ങളുടെ താടിയെല്ലും കവിളും ഇടുങ്ങിയതാവുകയും നിങ്ങളുടെ മൂക്കിന്റെ വരെ ആകൃതി മാറുന്നതിനും കാരണമാകുന്നുണ്ട്. മൂക്ക് മാത്രമല്ല നിങ്ങളുടെ ചുണ്ടും രാസാരന്ധ്രങ്ങളും എല്ലാം ഇതിലൂടെ മാറി മറിഞ്ഞ് വരുന്നു.

*കുനിഞ്ഞിരിക്കുന്നത് പോലെ നിങ്ങള്‍ക്ക് ഒരു കൂന് ഉള്ളത് പോലെ തോന്നുന്ന അവസ്ഥയുണ്ടാവാറുണ്ട്. വായിലൂടെ ശ്വസിക്കുന്നതിലൂടെ തല മുന്നിലേക്ക് ഇത് പലപ്പോഴും നിങ്ങളുടെ തല മുന്നോട്ട്ച നീങ്ങുകയും അറിയാതെ തോളുകള്‍ താഴ്ന്ന് വരുകയും നിങ്ങള്‍ക്ക് കൂനുള്ളത് പോലെ തോന്നുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

*നിങ്ങളുടെ പല്ലുകളുടെ ആകൃതിയെ ഇത് ബാധിക്കും. പല്ലുകൾ പലരൂപത്തിലാവുമ്പോൾ അത് നിങ്ങളുടെ മുഖത്തിൽ വ്യത്യസ്ത വരുത്തും. വായയിലൂടെ ശ്വസിക്കുന്നതിലൂടെ പല്ലുകള്‍ വളയുന്നതിനും ചുണ്ടിന്റേയും നാവിന്റേയും സ്ഥാനത്തിന് വരെ മാറ്റം ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് നിങ്ങള്‍ പല്ലില്‍ കമ്പിയിട്ട വ്യക്തിയാണെങ്കില്‍ അത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

*ഉറക്കത്തിന് തടസ്സം പലരും കൂര്‍ക്കം വലിക്കുന്നത് നാം കേട്ടിട്ടുണ്ട്. ഇത് വായിലൂടെ ശ്വസിക്കുന്നതിന്റെ ഒരു ഭാഗം തന്നെയാണ് എന്നുള്ളതാണ് സത്യം. കുറഞ്ഞ ഓക്‌സിജനും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുകയാണ് വായിലൂടെ ശ്വസിക്കുന്നതിലൂടെ സംഭവിക്കുന്നത്.. ഇതിന്റെ ഫലമായി പലപ്പോഴും ശരീരത്തിന്റെ പ്രവര്‍ത്തനത്തിന്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *