വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞുവീണു മരിച്ചു
ആന്ധ്രയില്‍ വിവാഹ ചടങ്ങിനിടെ കുഴഞ്ഞുവീണ വധു ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. മരണത്തില്‍ ദുരൂഹത സംശിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശാഖപട്ടണത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. വിവാഹ ചടങ്ങ് നടക്കുന്നതിനിടെ, വധു സൃജന കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് വധു മരിച്ചത്. വിഷം അകത്തുചെന്നതിനെ തുടര്‍ന്നാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്മോര്‍ട്ടം കഴിയുമ്പോള്‍ മരണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom