Flash News

കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; രൂക്ഷ വിമർശനവുമായി ബൃന്ദ കാരാട്ട്

പേരൂര്‍ക്കടയില്‍ അമ്മയറിയാതെ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അമ്മയിൽ നിന്ന് കുഞ്ഞിനെ മാറ്റിയത് കുറ്റകരമാണെന്നും കുട്ടിയെ അനുപമയ്ക്ക് തിരികെ നൽകണമെന്നും ബൃന്ദ പറഞ്ഞു. സംഭവത്തിൽ നീതിനിഷേധം ഉണ്ടായി, മനുഷ്യത്വരഹിതമായ കാര്യമാണ് സംഭവിച്ചതെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. നേരത്തെ അനുപമയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും രംഗത്തെത്തിയിരുന്നു. അനുപമയ്ക്ക്​ എല്ലാ പിന്തുണയും പാർട്ടി നൽകുമെന്ന്​ അദ്ദേഹം വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *