ദോശ കഴിക്കാൻ ഫോർക്കോ കൈയോ..?? ​ട്വിറ്ററിനോട് ചോദിക്കാം..;ബ്രിട്ടിഷ് ഹൈക്കമ്മിഷണറുടെ വീഡിയോ വൈറൽ

ഇങ്ങ് തെക്കേ ഇന്ത്യയിൽ വന്നാൽ ആരായാലും രുചിക്കുന്ന വിഭവമാണ് ദോശ. കുട്ടി ദോശ,മസാല ദോശ, റവ ദോശ, എന്നിങ്ങനെ എണ്ണിയാൽ തീരാത്തത്ര വൈവിധ്യവും ദോശ രുചികളിലുണ്ട്. എന്നാൽ ദോശകഴിക്കാനെത്തിയ ഒരു വിഐപിയുടെ വീഡിയോ ട്വിറ്ററിൽ തരം​ഗമാവുകയാണ്.ബ്രിട്ടിഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് ആണ് താൻ ദോശ കഴിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

ബം​ഗളൂരുവിലെത്തിയ അലക്സ് എല്ലിസ് ആദ്യ ദിവസം ഫോർക്ക് ഉപയോ​ഗിച്ചാണ് ദോശ കഴിച്ചത്. ഫോർക്ക് ഉപയോഗിച്ച് മൈസൂരു മസാല ദോശ കഴിക്കുന്ന ചിത്രത്തോടെയുള്ള അലക്സിന്റെ ട്വീറ്റിനെ തുടർന്ന് പ്രഭാത ഭക്ഷണം കൈകൊണ്ടോ കത്തികൊണ്ടോ കഴിക്കേണ്ടതെന്ന പേരിൽ ട്വിറ്റർ അഭിപ്രായ സർവേയും നടത്തി. 92 ശതമാനം പേരും ദോശ കൈകൊണ്ട് കഴിക്കുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരായിരുന്നു.

പിറ്റേന്ന് ദോശ കഴിക്കാനെത്തിയ അലക്സ് ട്വിറ്ററിലെ അഭിപ്രായം മാനിച്ച് കൈകൊണ്ടാണ് ദോശ കഴിച്ചത്.സാമ്പാറിൽ മുക്കി ദോശ കഴിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.ഇന്ത്യക്കാരുടെ മസാല ദോശ സൂപ്പറാണെന്നും കൈകൊണ്ട് കഴിച്ചാൽ രുചി കൂടുമെന്നും കന്നഡയിൽ എഴുതുകയും ചെയ്തു.

വീഡിയോ കാണാം:https://twitter.com/AlexWEllis/status/1423154782315843584

Comments: 0

Your email address will not be published. Required fields are marked with *