ഷഹാനയുടെ മരണം കൊലപാതകമെന്ന് സഹോദരൻ
കോഴിക്കോട്ടെ മോഡൽ ഷഹാനയുടെ മരണം കൊലപാതകം തന്നെയാണെന്ന് സഹോദരൻ ബിലാൽ. നല്ല ഉയരമുള്ള ഷഹാന ജനലഴിയിൽ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമെന്ന് ബിലാൽ പറഞ്ഞു. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. മരണത്തിൽ സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്ന് സഹോദരൻ പറഞ്ഞു. അതേസമയം ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് ലഹരിക്കടിമയെന്ന് പൊലീസ്. സജാദിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാൾ ലഹരിമരുന്ന് കച്ചവടം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സജാദിന്റെ വീട്ടിൽ പൊലീസ് നടത്തിയ തെരച്ചിലിൽ ലഹരിമരുന്നും അനുബന്ധവസ്തുക്കളും കണ്ടെത്തി.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom