Flash News
" ബുള്ളറ്റ് ഡയറീസ് " കണ്ണൂരിൽ

” ബുള്ളറ്റ് ഡയറീസ് ” കണ്ണൂരിൽ

ധ്യാൻ ശ്രീനിവാസൻ, രഞ്ജിപണിക്കർ, പ്രയാഗ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് മണ്ടൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ബുള്ളറ്റ് ഡയറീസ് “. ആൻസൺ പോൾ, ജോണി ആന്റെണി, ശ്രീകാന്ത് മുരളി, സലീംകുമാർ, അൽത്താഫ് സലീം, ശ്രീലക്ഷമി എന്നിലരാണ് മറ്റു പ്രമുഖ താരങ്ങൾ. ബി ത്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. കൈതപ്രം,റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.എഡിറ്റർ- രഞ്ജൻ എബ്രാഹം. പ്രൊഡക്ഷൻ ഡിസൈനർ-അനിൽ അങ്കമാലി,കല-അജയൻ മങ്ങാട്,മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്,സ്റ്റിൽസ്-പരസ്യകല-യെല്ലോ ടൂത്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബിൻ കൃഷ്ണ,ഉബൈനി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ-നസീർ കാരന്തൂർ. ജനുവരി പതിനഞ്ചിന് കണ്ണൂർ കരുവാഞ്ചൽ കാപ്പിമല ജംങ്ഷനിൽ ” ബുള്ളറ്റ് ഡയറീസ് ” ചിത്രീകരണം ആരംഭിക്കും.പി ആർ ഒ-എ എസ് ദിനേശ്.

Comments: 0

Your email address will not be published. Required fields are marked with *