Flash News

അവസാന ടെസ്റ്റിൽ ബുമ്രയും ജഡേജയും കളിക്കില്ല

ഇംഗ്ലണ്ടിന് എതിരായ അവസാന ടെസ്റ്റിൽ ബുമ്രയും ജഡേജയും കളിക്കില്ല. ബുമ്രയ്ക്ക് അവസാന ടെസ്റ്റിൽ വിശ്രമം നൽകാൻ ആണ് ഇന്ത്യയുടെ തീരുമാനം. രവീന്ദ്ര ജഡേജയ്ക്ക് കാലിനേറ്റ പരിക്കുകാരണം കളിക്കാൻ ആകില്ല. ജഡേജയ്ക്ക് പകരം അശ്വിനും ബുമ്രയ്ക്ക് പകരം ഷമിയും ഇന്ത്യൻ ടീമിൽ എത്തും. കഴിഞ്ഞ ടെസ്റ്റിനിടെ പരിക്കേറ്റ രോഹിത് ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം ടീമിൽ തുടരും. ടൂർണമെന്റിൽ ഇന്ത്യ ഇപ്പോൾ 2-1ന് മുന്നിലാണ്.

Comments: 0

Your email address will not be published. Required fields are marked with *