ലോണെടുത്ത് ആരംഭിച്ച ബിസിനസ് പൊട്ടി, പ്രതിഷേധവുമായി യുവതി

പ്രതിക്ഷിക്കാതെ എത്തിയ മഹാമാരി എല്ലാ മേഖലകളെയും പിടിച്ചുലച്ചിരിക്കുകയാണ്. ഒന്നാം കോവിഡ് തരംഗത്തിനെ ഒരു വിധത്തിൽ നേരിട്ടവർക്ക് പോലും വൻ തിരിച്ചടിയാണ് രണ്ടാംതരംഗം നൽകിയത്. ഇതോടെ സംസ്ഥാനം വീണ്ടും ലോക്ഡൗണിലായി. കടകൾ അടച്ചിട്ടതോടെ കച്ചവടവും മുടങ്ങി. സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളിൽ പലതും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായി. മുടക്കുമുതൽ പോലും നഷ്ടമായ അവസ്ഥ. തിരുവനന്തപുരത്ത് ലൈവ് ഐസ്ക്രീം ഷോപ്പ് നടത്തുന്ന യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ലോക്ക് ഡൗണിന് മുൻപായിരുന്നു യുവതി കട ആരംഭിച്ചത്.

എന്നാൽ ലോക്ക് ഡൗൺ തുടങ്ങിയതോടെ ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണവർക്കുണ്ടായത്. പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോയതു കൊണ്ട്, ലോക്ഡൗണും നിയന്ത്രണങ്ങളും മാറിയ സമയം അതിജീവനത്തിന്റെ നാളുകളായി മാറി. ഒരു വർഷം പിന്നിടുന്ന ഇപ്പോഴിതാ സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യുവതി പറയുന്നു. 18 ലക്ഷം രൂപ ലോൺ എടുത്തിട്ടാണ് സ്ഥാപനം തുടങ്ങിയത്. ബേക്കറികൾ തുറക്കാമെങ്കിലും ഐസ്ക്രീം ഷോപ്പുകൾ തുറക്കാനുള്ള അനുമതി നൽകിയിട്ടില്ല. നിവ്യത്തികേട് കാരണം ഐസ് ക്രീം തയാറാക്കാൻ വാങ്ങിവച്ചിരുന്ന പൗഡറുകൾ വീട്ടിലെ ക്ലോസറ്റിൽ ഒഴുക്കി കളഞ്ഞുകൊണ്ടാണ് അവർ തന്റെ പ്രതിഷേധം അറിയിച്ചത്. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.

https://www.instagram.com/tv/CP8FEa3J6NI/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *