Flash News
ഇന്ന് ഗൂഗിൾ പേ വഴി സ്വർണം വാങ്ങാം...

ഇന്ന് ഗൂഗിൾ പേ വഴി സ്വർണം വാങ്ങാം…

ഇന്ന് അക്ഷയ തൃതീയയാണ്. ഇന്ന് സ്വർണം വാങ്ങിയാൽ വീട്ടിലും കുടുംബത്തിനും ഐശ്വര്യ വരുമെന്നാണ് വിശ്വാസം. ഇനി സ്വർണം നേരിട്ട് വാങ്ങണമെന്നില്ല.ഓൺലൈനിലൂടെ തന്നെ അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങാം, അതും ഗൂഗിൾ പേ വഴി.വാങ്ങിക്കാൻ മാത്രമല്ല ഗൂഗിൾ പേ വഴി നിങ്ങൾക്ക് സ്വർണം വിൽക്കാനും സാധിക്കുന്നതാണ്.എന്നാൽ ഇത് സാധാരണ തലത്തിലുള്ള സ്വർണം ലോഹമല്ല, ഡിജിറ്റൽ ഗോൾഡാണ്. ഈ ഗൂഗിൽ പേ വഴി വാങ്ങിക്കുന്നത് 999.9 പരിശുദ്ധിയിൽ 24 കാരറ്റ് സ്വർണമാണ്,പക്ഷെ അത് ഡിജിറ്റൽ രൂപത്തിലാണ് സൂക്ഷിക്കുന്നത്. ഗൂഗിൾ പേ വഴി എങ്ങനെ സ്വർണം വാങ്ങാം? * ഫോണിലെ ഗൂഗിൾ പേ ആപ്ലേക്കേഷൻ തുറക്കുക * സേർച്ച് ഓപ്ഷനിൽ ഗോൾഡ് ലോക്കർ എന്ന് തിരയുക * അത് തിരഞ്ഞെടുത്തതിന് ശേഷം വാങ്ങിക്കാംഎന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. വില വപണിക്കനുസരിച്ചാകും, ഒരു ദിവസം തന്നെ സ്വർണ വില ഒന്നലധികം തവണ മാറ്റം വരാറുണ്ട്. വാങ്ങിക്കാൻ തുടങ്ങിയതിന് ശേഷം 5 മിനിറ്റ് വരെ ആ വില ലോക്ക് ചെയ്തിടുന്നതാണ്. അതോടൊപ്പം ഓരോ പോസ്റ്റ കോഡിനനുസരിച്ച് നികുതിക്ക് മാറ്റം വരുന്നതാണ്. * എത്രത്തോളം സ്വർണമാണ് വേണ്ടത് അത്രയും തുക രേഖപ്പെടുത്തുക * ശേഷം ഏത് വഴിയാണ് പണം അടയ്‌ക്കേണ്ടത് തിരഞ്ഞെടുക്കുക

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *