ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) 2021 ഡിസംബര്‍ സെഷനില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ICAI CA ഫൗണ്ടേഷന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം നീട്ടി.

കൊവിഡ് മഹാമാരി മൂലം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും പരിഗണിച്ചാണ് തീയതി നീട്ടിയത്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ 12 -ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ സെപ്റ്റംബര്‍ 10 നകം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ ഇളവ് ഒറ്റത്തവണത്തേയ്ക്കുള്ള നടപടി മാത്രമാണെന്ന് ഐസിഎഐ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://icaiexam.icai.org/ സന്ദര്‍ശിക്കുക

Comments: 0

Your email address will not be published. Required fields are marked with *