സ്വന്തം ശവപ്പെട്ടിയില്‍ നിന്ന് ഒരു വിളി, ഞെട്ടലോടെ ജനങ്ങൾ

സ്വന്തം ശവപ്പെട്ടിയില്‍ നിന്ന് ഒരു വിളി, ഞെട്ടലോടെ ജനങ്ങൾ

മരണം അനിവാര്യമാണ്. എപ്പോൾ വേണമെങ്കിലും ഒരാൾ മരിച്ചുപോവാം. എന്നാൽ മരിച്ചുപോയെന്ന് എല്ലാവരും വിശ്വസിച്ച ഒരാൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന അവസ്ഥയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോളിതാ ഒരു അപൂർവമായ സംഭവത്തിന്റെ കഥയാണ് ഇപ്പോൾ ചർച്ചയാവുന്നത്.ശവ സംസ്കാരത്തിന് തൊട്ടുമുൻപ് ശവപ്പെട്ടിയില്‍ നിന്ന് മുട്ടി വിളിച്ച ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോൾ വിചിത്രമായി സംസാരവിഷയവുന്നത്. കഴിഞ്ഞയാഴ്ച പെറുവിലെ ലാംബെയ്ക് നഗരത്തിലാണ് സംഭവം നടന്നത്. റോസ ഇസബെൽ സെസ്പെഡസ് കലാസ എന്ന സ്ത്രീയാണ് ശവപ്പെട്ടിയിലുണ്ടായിരുന്നത്. ഒരു കാറപകടത്തെ തുടർന്ന് റോസയ്ക്ക് ​ഗുരുതരമായ അപകടം പറ്റിയിരുന്നു. അതേ അപകടത്തിൽ അവരുടെ ബ്രദർ ഇൻ ലോ -യും കൊല്ലപ്പെടുകയുണ്ടായി. ഇവരുടെ മൂന്ന് മരുമക്കൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ച ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി റോസയെ ഒരു ശവപ്പെട്ടിയിലാക്കി. എന്നാൽ അവൾ ശവപ്പെട്ടിയുടെ ഉള്ളിൽ നിന്ന് മുട്ടുകയായിരുന്നു. ഇതോടെ കൂടിനിന്നവരെല്ലാം ഞെട്ടിപ്പോയി. മുട്ടൽ കേട്ടതോടെ ശവപ്പെട്ടി ഉയർത്തിപ്പിടിച്ചിരുന്നവർ അത് താഴെയിറക്കി. നോക്കിയപ്പോൾ റോസ അവർക്ക് നേരെ നോക്കുന്നതാണ് കണ്ടത്. അവർ കണ്ണ് തുറന്നിട്ടുണ്ടായിരുന്നു. ആകെ വിയർത്തിട്ടുണ്ടായിരുന്നു. ഉടനെ തന്നെ സെമിത്തേരിക്കാർ പൊലീസിനെ വിളിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻ തന്നെ റോസയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ലൈഫ് സപ്പോർട്ട് സംവിധാനത്തിലാക്കി. എന്നാൽ, ദൗർഭാ​ഗ്യകരമെന്ന് പറയട്ടെ കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവർ മരിച്ചു. അവർ കോമയിലായിരുന്നിരിക്കാം. അതാവാം അവർ മരിച്ചതായി കണക്കാക്കാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *