രാത്രി കഴിയാന്‍പറ്റുമോ? കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നടി
മലയാളികൾക്ക് സുപരിചിതയാണ് ജസീല പണ്‍വീര്‍. കന്നഡ ടെലിവിഷൻ താരമായ ജസീല മലയാളത്തിലെ സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. എന്നാൽ സ്റ്റാർ മാജിക് ഷോയിലൂടെയാണ് ജസീല മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. അതുപോലെ നിലപാട് കൊണ്ടും വ്യത്യസ്തമായി നിൽക്കുന്ന അഭിനേത്രിയാണ് ജസീല. ഇപ്പോളിതാ തനിക്ക് നേരിട്ട് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഇതാദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് ജസീല. സ്വകര്യ ചാനലിലെ പരിപാടിക്കിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ’പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. വൈകുന്നേരമായിരുന്നു ബെംഗളൂരുവില്‍ നിന്ന് എത്തിയത്. എന്നോടൊപ്പം കോഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് സുഹൃത്തും ബെംഗളൂരുവില്‍ നിന്ന് കൂടെ വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞത്. ഇയാള്‍ തന്നോട് ഒരു രാത്രി കഴിയാന്‍പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ടയുടനെ കോഡിനേറ്ററെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പിന്തുണയ്ക്കുന്ന താരത്തിലുള്ള സമീപനമായിരുന്നു. ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്ന് പറഞ്ഞു. എത്ര പൈസ വരെ തരുമെന്നെക്കെ ചോദിച്ചതായും’ ജസീല പറയുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom