Flash News

​ഗർഭിണികൾക്ക് കോഫി കുടിക്കാമോ? പഠനം പറയുന്നത് ഇങ്ങനെ

ഗർഭിണികൾ കോഫി കുടിക്കരുത് എന്നാണ് പൊതുവിൽ വിദ​ഗ്ധർ പറയാറുള്ളത്. എന്നാൽ പുതിയ പഠനങ്ങളനുസരിച്ച് ​ഗർഭിണികൾ ചെറിയ അളവിൽ കോഫി കുടിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഗര്‍ഭകാലത്തിന്‍റെ 10 മുതല്‍ 13 ആഴ്ച കാലയളവില്‍ കഴിക്കുന്ന കഫൈനടങ്ങിയ കാപ്പി, ചായ, സോഡ, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവയുടെ അളവ് റിപ്പോര്‍ട്ട് ചെയ്യാനും ഗര്‍ഭിണികളോട് ആവശ്യപ്പെട്ടു. അങ്ങനെ പ്രതിദിനം 100 മില്ലിഗ്രാം കാപ്പി കുടിച്ചവരില്‍ ഗര്‍ഭത്തിന്‍റെ ആറ് മാസക്കാലത്ത് പ്രമേഹ സാധ്യതയില്‍ 47 ശതമാനം കുറവ് കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.

ഗര്‍ഭകാലത്ത് കാപ്പി കുടിച്ചവരും കുടിക്കാത്തവരും തമ്മില്‍ രക്തസമ്മര്‍ദം, പ്രീക്ലാംപ്സിയ എന്നിവയില്‍ പ്രകടമായ മാറ്റവും കണ്ടെത്താനായില്ല.അതേസമയം, നേരത്തേ കാപ്പി കുടിക്കാത്തവര്‍ ഗര്‍ഭകാല പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് വേണ്ടി ഇനി കാപ്പി കുടിച്ച് തുടങ്ങേണ്ട കാര്യമില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പെന്‍സില്‍വാനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ അസിസ്റ്റന്‍റ് പ്രഫസര്‍ സ്റ്റെഫാനി ഹിങ്കിള്‍ പറയുന്നു. നേരത്തേ കാപ്പി കുടിച്ച് ശീലിച്ചവര്‍ക്ക് ചെറിയ തോതില്‍ ഗര്‍ഭകാലത്തും അത് തുടരാം എന്നാണ് പഠനം സൂചിപ്പിക്കുന്നത്.ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *