ഹോട്ട് പിക് തരുമോ…; ചോദിച്ചയാളെ നിരാശപ്പെടുത്താതെ “ചൂടന്‍” ചിത്രം തന്നെ പോസ്റ്റ് ചെയ്ത് അനുശ്രീ

മലയാള സിനിമാ മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ട്ടിച്ച താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. സാമൂഹ്യ മാധ്യമങ്ങളില്‍ നിറ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ ഹോട്ട് പിക്ച്ചർ അയക്കുമോ എന്ന് ചോദിച്ച ഒരാൾക്ക് താരം കൊടുത്ത മറുപടിയാണ് വൈറലാവുന്നത്. ശരിക്കും ഒരു “ചൂടന്‍” ചിത്രം തന്നെയാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ഹോട്ട് പിക് തരുമോ എന്ന് ചോദിച്ച ആരാധകന് നല്‍കിയത്.

ഇത് കൂടാതെ നിരവധി ചോദ്യങ്ങള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. മമ്മൂട്ടിയെക്കുറിച്ച്‌ പറയാന്‍ പറഞ്ഞപ്പോള്‍, ‘ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം ‘ എന്നാണ് നടി മറുപടി നല്‍കിയത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോള്‍ സ്വാസിക, ശിബ്‌ല എന്നിവരുടെ പേരാണ് അനുശ്രീ പറഞ്ഞത്. അറേഞ്ച്ഡ് വെഡ്ഡിങിനേക്കാള്‍ പ്രണയവിവാഹമാണ് ഇഷ്ടമെന്നും നടി തുറന്നുപറഞ്ഞു. ഉയരം 170 എന്നും ശരീരഭാരം 55 കിലോ ആണെന്നും നടി പറയുകയുണ്ടായി. സിനിമയ്ക്ക് ആവശ്യമെങ്കില്‍ ലിപ്‌ലോക്ക് രംഗങ്ങള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു അനുശ്രീയുടെ മറുപടി.

Comments: 0

Your email address will not be published. Required fields are marked with *