അക്ഷയ് കുമാർ ചിത്രത്തിന് പേര് നിർദ്ദേശിക്കാമോ?
സൂര്യ നായകനായെത്തിയ തമിഴ് ചിത്രം ‘സുരറൈ പോട്ര്’ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു. നാളികേരം ഉടച്ചുകൊണ്ട് ചിത്രീകരണം ആരംഭിച്ചതായി അക്ഷയ് കുമാർ അറിയിച്ചു. സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ ആണ്. എല്ലാവരുടെയും അനുഗ്രഹം തേടുന്നതായും ഇതുവരെ പേര് ഇടാത്ത ചിത്രത്തിന് ടൈറ്റിൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ, ഷെയർ ചെയ്യാമെന്നും അക്ഷയ് കുമാർ ട്വിറ്ററിലൂടെ പറഞ്ഞു. സുധ കൊങ്കര തന്നെയാണ് ഹിന്ദിയുടെയും സംവിധാനം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom