Flash News

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കാനഡ; രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇന്നുമുതൽ രാജ്യത്ത് പ്രവേശനം

കൊറോണ മഹാമാരിയെ തുടർന്ന് അന്താരാഷ്‌ട്ര യാത്രകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കാനഡ. ഇന്ന് മുതൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് കാനഡയിൽ പ്രവേശിക്കാം. എന്നാൽ സെപ്റ്റംബർ 21 വരെ കനേഡിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെട്ടുത്തിയിട്ടുണ്ട്.

കൊറോണ മൂലം മറ്റു രാജ്യങ്ങളിൽ കുടുങ്ങിയ കനേഡിയൻ പൗരന്മാർക്കും, ജോലി സംബന്ധമായി കാനഡയിൽ താമസിച്ചിരുന്നവർക്കും, വിനോദസഞ്ചാരത്തിന് എത്തുന്നവർക്കും ഈ ഇളവുകൾ സഹായകമാവും. അന്താരാഷ്‌ട്ര യാത്രകൾ നടത്തുന്ന രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് പതിനാലു ദിവസത്തെ നിരീക്ഷണവും ആവശ്യമില്ല.

Comments: 0

Your email address will not be published. Required fields are marked with *