കരാര്‍ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച് പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കണം; ഹൈക്കോടതി

കരാര്‍ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച് പിരിച്ചുവിട്ടതിനെതിരെ ഹൈക്കോടതി. വനിതാ ശിശു വികസന വകുപ്പിലെ കൗണ്‍സിലറെ പിരിച്ചുവിട്ട നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കൊല്ലം ജില്ലയിലെ കൗണ്‍സിലറായ വന്ദന ശ്രീമേധയാണ് കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും മാതൃത്വവും കരിയറും സന്തുലിതമാക്കുന്നതിലെ ബുദ്ധിമുട്ട് സ്ത്രീക്ക് മാത്രമേ അറിയൂ എന്നും. നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ് സ്ത്രീകള്‍. വെല്ലുവിളികളെ നേരിടുന്ന സ്ത്രീകളുടെ ആത്മവിശ്വാസവും ധാര്‍മികതയും തകര്‍ക്കുന്നതാണ് നടപടിയെന്നും കോടതി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *