Flash News
ഫേസ്ബുക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലേ ? എങ്കിൽ ഇവിടെ ശ്രദ്ധിക്കൂ...

ഫേസ്ബുക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലേ ? എങ്കിൽ ഇവിടെ ശ്രദ്ധിക്കൂ…

ഇൻസ്റ്റാഗ്രാം കാണുന്ന വീഡിയോകളും റീൽസുമെല്ലാം സുഖമായി ഡൗൺലോഡ് ചെയ്യാൻ നമുക്കറിയാം. പക്ഷേ ഫേസ്ബുക്കിൽ നമുക്കിഷ്ടപ്പെട്ട ഒരു വീഡിയോ കണ്ടാൽ അത് എങ്ങനെ ഡൗൺലോഡ് ചെയ്യുമെന്ന് നമുക്ക് പലർക്കും അറിയില്ല. എന്നാൽ അതിന് പരിഹാരമായി നൂതമായ പുതിയൊരു ആപ്ലിക്കേഷൻ എത്തിയിരിക്കുകയാണ്. Android, iOS എന്നിവയിൽ ഉപയോഗിക്കാൻ സാധിക്കുന്ന സൗജന്യമായി ഡൗൺലോഡർ ആപ്പാണ് സ്നാപ് സേവ്. വളരെ സിംപിളായി ഉപയോഗ രീതിയാണ് ഇതിന്റെ പ്രധാന സവിശേഷത. ഫേസ്ബുക്ക് ഫീഡിൽ നിന്ന് നേരിട്ട് നമ്മുടെ ഫോണിലേക്ക് വീഡിയോ സേവ് ചെയ്യാനുള്ള ഓപ്‌ഷനുണ്ട്. കുറഞ്ഞ ഡാറ്റയിൽ ഇത് നമുക്ക് ഫീഡിൽ നിന്ന് സേവ് ചെയ്യാമെന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷത. എങ്ങനെ നമുക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം ആദ്യം നമ്മൾ ഡൗൺലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന വീഡിയോ സേവ് ചെയ്യുക.വീഡിയോ സേവ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും. ഒരു വീഡിയോ സേവ് ചെ‌യ്യുന്നതിന് ഏറ്റവും എളുപ്പം mp4 ഫയലായി ഡൗൺലോഡ് ചെയ്യുക എന്നതാണ്. മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്‌ത്, ഡൗൺലോഡ് തിരഞ്ഞെടുത്ത് ലഭ്യമായ ഫോർമാറ്റുകളുടെ ലിസ്റ്റിൽ നിന്ന് mp4 തെരഞ്ഞെടുക്കാം. നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ https://snapsave.app/ എന്നതിലേക്ക് പോകുക. വെബ് ബ്രൗസർ തുറന്ന് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന Facebook വീഡിയോയുടെ ലിങ്ക് പേസ്റ്റ് ചെയ്യുക. നിങ്ങളുടെ സ്ക്രീനിലെ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങൾക്ക് ആവശ്യമുള്ള ക്വാളിറ്റി തിരഞ്ഞെടുക്കുക. സേവ് ചെയ്ത വീഡിയോ ഫോണിലേക്കോ അല്ലെങ്കിൽ നമ്മുടെ മറ്റു ഡിവൈസുകളിലേക്കോ മാറ്റവുന്നതാണ്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *