വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു
മഥുരയിലെ യമുന എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്കു പരിക്കേറ്റു. ഏഴു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്, ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം ഹർദോയിൽനിന്നു നോയിഡയിലേക്കു മടങ്ങുകയായിരുന്നു സംഘം. ഇന്ന് പുലർച്ചെ അഞ്ചോടെ ഇവരുടെ കാർ ഒരു അജ്ഞാത വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നു. കാർ യാത്രികർ യുപിയിലെ ഹർദോയ് ജില്ലയിൽനിന്നുള്ളവരാണെന്നും അവർ ഇപ്പോൾ താമസിക്കുന്ന നോയിഡയിലേക്കു മടങ്ങുകയായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് (റൂറൽ) ശ്രീഷ് ചന്ദ്ര പറഞ്ഞു. മരിച്ചവരിൽ മൂന്നു സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരു കുട്ടിയും ഉൾപ്പെടുന്നു. മറ്റൊരു കുട്ടിയും ഒരു പുരുഷനും ആശുപത്രിയിലാണ്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom