തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.അയിരുപ്പാറ സ്വദേശി മുഹമ്മദ് റാഫിയും കുടുംബവും യാത്ര ചെയ്ത കാറിനാണ് തീ പിടിച്ചത്. റാഫിയും ഭാര്യയും കുഞ്ഞുമാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. നാട്ടുകാരാണ് ആദ്യം തീ അണച്ചത്. പിന്നീട് കഴക്കൂട്ടം അഗ്നിശമന സേന സ്ഥലത്തെത്തി.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom