Flash News

അംബാനിയുടെ വീടിന്​ സമീപം സ്ഫോടകവസ്​തു നിറച്ച കാർ കണ്ടെത്തിയ സംഭവം; യു.എ.പി.എ ചുമത്തി 10 പേർക്കെതിരെ കുറ്റപത്രം

മുകേഷ്​ അംബാനിയുടെ വീടിന്​ സമീപം സ്​ഫോടക വസ്​തുക്കൾ നിറച്ച എസ്​.യു.വി കണ്ടെത്തിയ സംഭവത്തിലും ബിസിനസുകാരനായ മൻസുഖ് ഹിരേനിൻ്റെ കൊല​പാതകത്തിലും മുൻ പൊലീസ്​ ഉദ്യോഗസ്​ഥനായ സചിൻ വാസെ ഉൾപ്പെടെ 10 പേ​ർക്കെതിരെ കുറ്റപത്രം. 9000 പേജുള്ള കുറ്റപത്രമാണ്​ എൻ.ഐ.എ സമർപ്പിച്ചത്​. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്​ എല്ലാ പ്രതികളും. കൊലപാതകം, ക്രിമിനൽ ഗൂഡാലോചന, തട്ടിക്കൊണ്ടുപോകൽ, സ്​ഫോടക വസ്​തുക്കൾ കൈകാര്യം ചെയ്യൽ എന്നിവക്ക്​ പു​റമെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്. 2021 ഫെബ്രുവരി 25നാണ്​ അംബാനിയുടെ വീടിന്​ സമീപം സ്​ഫോടക വസ്​തുക്കൾ നിറച്ച കാർ കണ്ടെത്തിയത്​.

Comments: 0

Your email address will not be published. Required fields are marked with *