അദ്ധ്യാപക ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് എല്ലാ വിഷയങ്ങളിലേയും അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂളുകളില്‍ താമസിച്ചു പഠിപ്പിക്കാന്‍ താത്പര്യമുള്ള, പി.എസ്.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 25 നും 42 നും മധ്യേയാണ് പ്രായപരിധി. മുന്‍ പരിചയം അഭികാമ്യം. അപേക്ഷകള്‍ ഏപ്രില്‍ 30 വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കുന്ന വിധം അയക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. വിലാസം-പ്രോജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി നെടുമങ്ങാട്, സത്രം ജങ്ഷന് – 695541.