അശ്രദ്ധമായ ഡ്രൈവിങ്; യു എ എയിൽ 27,076 പേർക്ക് പിഴ

അശ്രദ്ധമായ ഡ്രൈവിങ്ങിന് ഈ വർഷം ജൂൺ വരെ 27,076 പേർക്കു 800 ദിർഹം വീതം പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു. ഡ്രൈവിങ്ങിനിടെ ഫോൺ ചെയ്യുക, സന്ദേശങ്ങൾ അയയ്ക്കുക തുടങ്ങിയ നിയമലംഘനങ്ങളാണു പിടികൂടിയത്. മൊബൈലിൽ സംസാരിക്കുമ്പോഴോ സന്ദേശങ്ങൾ വായിക്കുമ്പോഴോ അയയ്ക്കുമ്പോഴോ അപകട സാധ്യത 280 ശതമാനമാണ്. ഡ്രൈവിങ്ങിനിടെ ഫോട്ടോ എടുക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ 50% കുറയുമെന്നു കണ്ടെത്തിയിട്ടുണ്ട്. ഹൈവേകൾ, റൗണ്ട് എബൗട്ടുകൾ എന്നിവിടങ്ങളിലേക്കു കയറുമ്പോൾ വേഗം കുറയ്ക്കണം. ലെയ്ൻ മാറുമ്പോഴും ശ്രദ്ധിക്കണം. അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണിത്.

Comments: 0

Your email address will not be published. Required fields are marked with *