Flash News

കൊവിഡ് ഡ്യൂട്ടിക്കിടെ മർദ്ദനം; നഴ്സുമാരുടെ പരാതിയിൽ ഡോക്ടർമാർക്കെതിരെ കേസ്

എറണാകുളം ഗവ.മെഡിക്കൽ കോളജിൽ കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടർമാർ നഴ്സിങ് ഓഫിസർമാരെ പരിഹസിക്കുകയും മർദിക്കുകയും സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള പരാതിയിൽ കേസെടുത്ത് പൊലീസ്. ശാരീരികമായി കയ്യേറ്റം ചെയ്ത ജൂനിയർ റസിഡന്റ് ഡോക്ടർക്കെതിരെ കേസെടുത്തെതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ 2 നഴ്സിങ് ഓഫിസർമാരാണു പരാതി നൽകിയത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെ‌ടുത്തി.

മൊഴികൾ വിശകലനം ചെയ്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ പി.ആർ.സന്തോഷ് അറിയിച്ചു. വനിതാ കമ്മിഷനും യുവജന കമ്മിഷനും നഴ്സിങ് ഓഫിസർമാർ പരാതി നൽകി. മേയ് എട്ടിനു ഡ്യൂട്ടിക്കിടെ ഡോക്ടർമാർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് ഇരുവരുടേയും പരാതി.

Comments: 0

Your email address will not be published. Required fields are marked with *