കരിങ്കൊടി കാണിക്കാൻ ശ്രമം; ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾക്കെതിരെ കേസ്

ഉത്തർപ്രദേശിൽ മന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച ഭാരതീയ കിസാൻ യൂണിയൻ പ്രവർത്തകർക്കെതിരെ കേസ്. 19 പേർക്കെതിരെയാണ് ഉത്തർപ്രദേശ് പൊലീസ് കേസ് എടുത്തത്.

തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യയ്‌ക്ക് നേരെയാണ് കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്. പുരൻപൂരിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റി. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *