Flash News

ഐഎസ്ആര്‍ഒ വാഹനം തടഞ്ഞ സംഭവം; കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസ്

നോക്ക് കൂലി ആവശ്യപ്പെട്ട് നാട്ടുകാർ ഐഎസ്ആർഓ വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. അന്യായമായി സംഘംചേരൽ, മാർഗ്ഗതടസ്സം സൃഷ്ടിക്കൽ, ഔദ്യോഗിക വാഹനം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് വാഹനം പ്രദേശവാസികൾ തടഞ്ഞത്.

ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്സി അധികൃതർ പറഞ്ഞു. പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതർ പറയുന്നത്. അധികൃതരും പൊലീസും നാട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിൽ നാട്ടുകാരുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതിനിടെ തുടര്‍ന്നായിരുന്നു പ്രതിഷേധം അവസാനിപ്പിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *